ശബരിമല സ്വർണ്ണകൊള്ള: ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി

ശബരിമല സ്വർണ്ണകൊള്ളയിൽ ഡിണ്ടിഗൽ സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുന്നു. ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി. ഇടപാടുകളുടെ ഭാഗമായി മണി തിരുവനന്തപുരത്ത് എത്തിയെന്ന് വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാൻ ആയിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്കും ഡി.മണിക്കും സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി.

മണിയുടെ പണമിടപാടുകളിൽ അസ്വാഭാവികതയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ടുള്ള ബന്ധം സ്ഥിരീകരിക്കാൻ തെളിവ് ലഭിച്ചിട്ടില്ല. എസ്ഐടി ചോദ്യം ചെയ്ത ഡി മണി, സുഹൃത്ത് ബാലമുരുകൻ എന്നിവർ അന്വേഷണ സംഘത്തിന് മുന്നിൽ വീണ്ടും ഹാജരാവും. ബുധനാഴ്ച തിരുവനന്തപുരത്തെ എസ്ഐടിയുടെ ക്യാമ്പ് ഓഫീസിലാണ് ഇരുവരും ഹാജരാവുക.

കേസിൽ നിരപരാധികൾ ആണെന്നാണ് ഇരുവരും എസ്ഐടിക്ക് നൽകിയിരിക്കുന്ന മൊഴി. എന്നാൽ മണി നൽകിയ മൊഴി എസ്ഐടി വിശ്വാസത്തിലെടുത്തിട്ടില്ല. മണിയുടെ കസ്റ്റഡി അടക്കമുള്ള കാര്യങ്ങളിലേക്ക് എസ്ഐടി സംഘം കടക്കാനുള്ള സാധ്യത തള്ളാനാകില്ല.

Be the first to comment

Leave a Reply

Your email address will not be published.


*