കേരളം മാറ്റി എടുക്കുകയാണ് ഉദ്ദേശിക്കുന്നത്, ജനങ്ങൾ പ്രതീക്ഷിക്കാത്ത വികസനമാണ് കൊണ്ടുവരാൻ പോകുന്നത്: സാബു എം ജേക്കബ്

ട്വന്റി ട്വന്റി അധ്യക്ഷൻ സാബു എം ജേക്കബ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി വേദിയിൽ എത്തി. കേരളം മാറ്റി എടുക്കുകയാണ് ഉദ്ദേശിക്കുന്നത്, ജനങ്ങൾ പ്രതീക്ഷിക്കാത്ത വികസനമാണ് കൊണ്ടുവരാൻ പോകുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റി ജനപ്രതിനിധികൾ പാർട്ടി വിടുന്നത് എല്ലാ പാർട്ടിയിലും ഉണ്ടാകുന്നത്.

ആശയപരമായി തീരുമാനമെടുക്കുമ്പോൾ ഒന്നോ രണ്ടശതമാനം പോയെന്നുവരും. അതൊന്നും ട്വന്റി20 യെ ബാധിക്കില്ല. ഒന്നോ രണ്ട ശതമാനം പോകുമ്പോൾ പത്തൊ നൂറോ ശതമാനം തിരികെ വരു ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി വി ശ്രീനിജൻ്റേത് കമ്മ്യൂണിസ്റ്റുകാരന്റെ പ്രതികരണം. NDA പ്രവേശന തീരുമാനത്തിന് പിന്നിൽ ബിസിനസ് താല്പര്യമാണോ എന്നുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെ. കോൺഗ്രസിനും കമ്മ്യൂണിസ്റ്റും എന്തു വേണമെങ്കിലും പറയാനുള്ള അവകാശമുണ്ട് അവരത് പറഞ്ഞോട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ട്വന്റി ട്വന്റിയിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും കോൺഗ്രസിലേക്ക് പോകും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വാർത്ത സമ്മേളനം വിളിച്ചു. ട്വന്റി-ട്വന്റിയുടെ എൻഡിഎ പ്രവേശനത്തിന് പിന്നാലെയാണ് നീക്കം

Be the first to comment

Leave a Reply

Your email address will not be published.


*