മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇഡി സമൻസ് വസ്തുതയില്ലാത്ത കാര്യങ്ങൾ, 2021ൽ ഇതുപോലെ ടാർജെറ്റ് ചെയ്‌തു 98 സീറ്റ് കിട്ടി, സഹതാപം കൂടി ഇത്തവണ 110 സീറ്റ് കിട്ടും: സജി ചെറിയാൻ

മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇഡി സമൻസിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. വസ്തുതയില്ലാത്ത കാര്യങ്ങൾ വരുമ്പോൾ സഹതാപം കൂടും. എത്രയോ ഇഡി ഞങ്ങൾ കണ്ടു. 2021 ഇതുപോലെ മുഖ്യമന്ത്രിയെ ടാർജെറ്റ് ചെയ്ത് ഇറങ്ങി. അതാണ് 98 സീറ്റ് കിട്ടിയത്. നിങ്ങളുടെ കൂട്ടത്തിൽ UDF നോട് സ്നേഹം ഉള്ളവർ ഉണ്ടെങ്കിൽ ഇനി ഇറങ്ങരുത്. മുഖ്യമന്ത്രിയോട് സഹതാപം കൂടി 110 സീറ്റ് കിട്ടുമെന്നും മന്ത്രി പറഞ്ഞു.

മോഹൻലാലിന് സ്വീകരണം നൽകിയതിലെ ചെലവ് പൂർണമായും വിലയിരുത്തിയിട്ടില്ല. പുറത്തുവന്ന കണക്ക് എസ്റ്റിമേറ്റ് മാത്രം. മോഹൻലാലിനു വേണ്ടി എത്ര ചെലവഴിച്ചാലും പ്രശ്നമില്ല. അദ്ദേഹം വലിയ മനുഷ്യനാണല്ലോ. ആൻറണിയുടെ കാലത്ത് അല്ലേ, അടൂർ ഗോപാലകൃഷ്ണനെ പുരസ്കാരം ലഭിച്ചത്. ഒരു ചായ വാങ്ങിക്കൊടുക്കാൻ അവർ തയ്യാറായില്ലെന്നും മന്ത്രി വിമർശിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകും. 67,000 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകും.അംശാദയവും സർക്കാർ വിഹിതവും ചേർത്താണ് തുക നൽകുക. രണ്ട് കോടി രൂപ ഇപ്പോൾ അനുവദിക്കും. ഒരു തവണയെങ്കിലും തുക അടച്ചവർക്ക് 1,000 രൂപ ലഭിക്കും.മുതലപ്പൊഴിയിൽ വേഗത്തിൽ ശാശ്വത പരിഹാരം കാണും. റെക്കോർഡ് വേഗത്തിൽ നിർമ്മാണം പുരോഗമിക്കുന്നു. അപകടം പൂർണമായും ഒഴിവാക്കും. മഴയുള്ള സമയം പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജി സുധാകരനെതിരെ വ്യക്തിപരമായ ആക്ഷേപം വന്നപ്പോൾ ഞാൻ തന്നെ ഒരു തവണ ഇടപെട്ടു. ബാക്കിയുള്ള സാഹചര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല. തുറന്ന മനസോടെ ചർച്ച ചെയ്യാൻ തയ്യാറാണ്. അദ്ദേഹവും ശ്രദ്ധിച്ച് പോണം. അദ്ദേഹം പാർട്ടിയോട് ചേർന്ന് പോണം. അദ്ദേഹം പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം. തുറന്ന മനസോടെ ചർച്ച ചെയ്യാൻ തയ്യാർ. പാർട്ടിയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*