മൂന്നാം LDF സർക്കാർ ഫിഷറീസ് മേഖലയിൽ ഒരു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തുടർഭരണം വരും, വരാതിരിക്കാനാവില്ല. അടുത്ത LDF സർക്കാരിലെ ഫിഷറീസ് മന്ത്രി ഭാഗ്യവാനാണ്. യൂറോപ്യൻ യൂണിയൻ്റെ 3000 കോടിയുടെ നബാർഡ് പദ്ധതിയും നടപ്പാക്കും.
തീരദേശത്ത് സമരം പോലും ഉണ്ടാകാത്ത സാഹചര്യം ആണിന്ന്. അത്രത്തോളം സർക്കാർ അവരെ ചേർത്തു പിടിച്ചു. 3500 കോടി മുടക്കി മത്സ്യത്തൊഴിലാളികളുടെ മുഴുവൻ വീടുകളും പുനർനിർമിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
എച്ച് സലാമിനെ ജനങ്ങൾ ജയിപ്പിക്കും എന്ന് ഉറപ്പാണ്. സലാം മിടുക്കനാണ്, നേരത്തെ നല്ല ഭൂരിപക്ഷത്തിന് ജയിച്ചു. വീണ്ടും നല്ല ഭൂരിപക്ഷത്തിന് നിങ്ങൾ ജയിക്കും എന്ന് ഉറപ്പാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എച്ച് സലാമിനെ വേദിയിൽ ഇരുത്തിയാണ് പരാമർശം.



Be the first to comment