ഹൈദരാബാദ്: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 26 സീരിസ് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ പുറത്തിറക്കി. ഇന്നലെ (ഫെബ്രുവരി 25) ഇന്ത്യൻ സമയം രാത്രി 11.30ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ (യുഎസ്) സാൻ ഫ്രാൻസിസ്കോയിൽ വെച്ചാണ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റ് നടന്ന ഇവന്‍റിലാണ് ഗാലക്‌സി എസ് 26 സീരീസ്, ഗാലക്‌സി ബഡ്‌സ് 4 സീരീസ് എന്നിവ പുറത്തിറക്കിയത്.
ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 അൾട്രാ മോഡലുകൾ അടങ്ങുന്നതാണ് സാംസങ് ഗാലക്‌സി എസ് 26 സീരിസ്. ഗാലക്‌സിയ്‌ക്കായി കസ്റ്റമൈസ് ചെയ്‌ത സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഈ സീരിസിലെ ടോപ്പ്-സ്‌പെക്ക് മോഡലായ എസ് 26 അൾട്രാ പുറത്തിറക്കിയത്. കൂടാതെ അപ്‌ഗ്രേഡുചെയ്‌ത 200 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമുണ്ട്.

Samsung Launches Galaxy S26, Galaxy S26 Plus, Galaxy S26 Ultra In India: Prices, Specifications (Samsung)
ഫ്ലാഗ്‌ഷിപ്പ് ഫോൺ സീരിസിനൊപ്പം കമ്പനി ഗാലക്‌സി ബഡ്‌സ്4 സീരീസും പുറത്തിറക്കി. ണ്ട് TWSലും സുതാര്യമായ ക്ലാംഷെൽ-ടൈപ്പ് ക്രാഡിൽ ചാർജിങ് കേസും ഇയർപീസുകളിൽ പിച്ച് കൺട്രോൾ ഏരിയയും ഉണ്ട്. ബഡ്‌സ്4 പ്രോയിൽ എൻഹാൻസ്ഡ് എഎൻസിക്കൊപ്പം അഡാപ്റ്റീവ് എഎൻസി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബഡ്‌സ്4ൽ രണ്ടാമത്തേത് മാത്രമേ ഉള്ളൂ. പ്രോ മോഡലിൽ ഹാൻഡ്‌സ്-ഫ്രീ ജെസ്റ്റർ കൺട്രോളും പുതിയ വൈഡർ വൂഫറും ഉണ്ട്.

Samsung Launches Galaxy Buds4 And Galaxy Buds4 Pro TWS In India: Prices, Specifications (Samsung)
സാംസങ് ഗാലക്‌സി എസ്26 സീരിസ്: വില
| മോഡൽ | റാം | സ്റ്റോറേജ് | വില (INR) |
|---|---|---|---|
| സാംസങ് ഗാലക്‌സി എസ്26 അൾട്ര | 12GB | 256GB | Rs 1,39,999 |
| സാംസങ് ഗാലക്‌സി എസ്26 അൾട്ര | 12GB | 512GB | Rs 1,59,999 |
| സാംസങ് ഗാലക്‌സി എസ്26 അൾട്ര | 16GB | 1TB | Rs 1,89,999 |
| സാംസങ് ഗാലക്‌സി എസ്26 | 12GB | 256GB | Rs 87,999 |
| സാംസങ് ഗാലക്‌സി എസ്26 | 12GB | 512GB | Rs 1,07,999 |
| സാംസങ് ഗാലക്‌സി എസ്26 പ്ലസ് | 12GB | 256GB | Rs 1,19,999 |
| സാംസങ് ഗാലക്‌സി എസ്26 പ്ലസ് | 12GB | 512GB | Rs 1,39,999 |



Be the first to comment