കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഈ മാസം പത്തൊന്‍പതിന് ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത് ചേരും. വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്മാറണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കി.
മോദി സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകും എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം. VB G RAM G നിയമം, വിത്ത് ബില്‍, വൈദ്യതി ഭേദഗതി ബില്‍, എന്നിവയ്‌ക്കെതിരെ ഈ മാസം 16നു പ്രതിരോധ ദിനം ആചരിക്കാനാണ് തീരുമാനം. 19ാം തീയതി ലേഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത് നടത്തും. ഈ മാസം 26 ന് ട്രാക്ടര്‍ റാലിയും സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. ഓരോ സംസ്ഥാനങ്ങളിലും സംഘടനകള്‍ ട്രാക്ടര്‍ റാലി നടത്തും.
വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നാല്‍ അതിന്റെ അടുത്ത ദിവസം മുതല്‍ ശക്തമായ സമരവുമായി സംഘടനകള്‍ക്ക് തെരുവിലിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കി. വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ നിന്നും മോദി സര്‍കാര്‍ പിന്മാറണം എന്നും ആവശ്യപ്പെട്ടു. സംയുക്ത കിസാന്‍ മോര്‍ച്ച ജനറല്‍ ബോഡി യോഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്.



Be the first to comment