രാഹുൽ ഗാന്ധി പുറത്ത് വിട്ട തെളിവുകളെ പ്രതിരോധിക്കാൻ ബിജെപി വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബ്രസീലിയൻ മോഡലേ ഇല്ല എന്നായിരുന്നു ഇന്നലെ ബിജെപി വക്താക്കളുടെ ന്യായീകരണം.
ബ്രസീൽ മോഡൽ സ്വന്തം ചിത്രം ഇന്ത്യയിലെ വോട്ടർ പട്ടികയിൽ ഉപയോഗിച്ചത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് വരെ ബിജെപിക്ക് പറയേണ്ടിവന്നു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.
മോദി ദൈവത്തിൻറെ അവതാരമാണെന്നും അവതാരം എപ്പോഴും ജയിച്ചുകൊണ്ടിരിക്കുമെന്നും ജനാധിപത്യം ഇല്ലെങ്കിലും മോദി ഭരിച്ചാൽ മതി എന്നും വിശ്വസിക്കുന്ന മധ്യവയസ്സിന് മുകളിലുള്ള ഫേസ്ബുക്ക് വസന്തങ്ങളായ ബിജെപിക്കാർക്ക് മാത്രമേ അത് ബോധ്യപ്പെടാതെയുള്ളൂ.പുതുതലമുറ മുഴുവൻ രാഹുൽഗാന്ധിക്കൊപ്പമാണ്.
ഇൻസ്റ്റഗ്രാം ഒന്ന് തുറന്നാൽ മതി. അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക പേജ് ബിജെപിയുടെ ഔദ്യോഗിക പേജിനെ മറികടന്നിരിക്കുന്നു. ഏറെ വൈകാതെ ജനാധിപത്യ മാർഗ്ഗത്തിലൂടെ മതേതര ഇന്ത്യയെ നാം തിരിച്ചുപിടിക്കും. ഏറെക്കാലം ഇനി ബിജെപിക്ക് മുന്നോട്ടു പോകാനാവില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
എടാ ദ്രോഹി കിരൺ റിജിജു, എന്നാലും എന്റെ ഗോപാലകൃഷ്ണനെ അറിയില്ല, അങ്ങേര് വ്യാജനാണ് എന്ന് പറഞ്ഞു കളഞ്ഞല്ലോടാ ദുഷ്ടാ. നീയൊന്നും ഗുണം പിടിക്കില്ലെടാ എന്നായിരുന്നു സന്ദീപ് വാര്യരുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്
സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്
അങ്ങനെയൊരു ബ്രസീലിയൻ മോഡലേ ഇല്ല എന്നായിരുന്നു ഇന്നലെ ബിജെപി വക്താക്കളുടെ ന്യായീകരണം. ബ്രസീൽ മോഡൽ സ്വന്തം ചിത്രം ഇന്ത്യയിലെ വോട്ടർ പട്ടികയിൽ ഉപയോഗിച്ചത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. അവർ പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.
രാഹുൽ ഗാന്ധി പുറത്ത് വിട്ട തെളിവുകളെ പ്രതിരോധിക്കാൻ ബിജെപി വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് വരെ ബിജെപിക്ക് പറയേണ്ടിവന്നു.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
മോദി ദൈവത്തിൻറെ അവതാരമാണെന്നും അവതാരം എപ്പോഴും ജയിച്ചുകൊണ്ടിരിക്കുമെന്നും ജനാധിപത്യം ഇല്ലെങ്കിലും മോദി ഭരിച്ചാൽ മതി എന്നും വിശ്വസിക്കുന്ന മധ്യവയസ്സിന് മുകളിലുള്ള ഫേസ്ബുക്ക് വസന്തങ്ങളായ ബിജെപിക്കാർക്ക് മാത്രമേ അത് ബോധ്യപ്പെടാതെയുള്ളൂ.
പുതുതലമുറ മുഴുവൻ രാഹുൽഗാന്ധിക്കൊപ്പമാണ്. ഇൻസ്റ്റഗ്രാം ഒന്ന് തുറന്നാൽ മതി. അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക പേജ് ബിജെപിയുടെ ഔദ്യോഗിക പേജിനെ മറികടന്നിരിക്കുന്നു.
ഏറെ വൈകാതെ ജനാധിപത്യ മാർഗ്ഗത്തിലൂടെ മതേതര ഇന്ത്യയെ നാം തിരിച്ചുപിടിക്കും. ഏറെക്കാലം ഇനി ബിജെപിക്ക് മുന്നോട്ടു പോകാനാവില്ല.
എടാ ദ്രോഹി കിരൺ റിജിജു, എന്നാലും എന്റെ ഗോപാലകൃഷ്ണനെ അറിയില്ല, അങ്ങേര് വ്യാജനാണ് എന്ന് പറഞ്ഞു കളഞ്ഞല്ലോടാ ദുഷ്ടാ. നീയൊന്നും ഗുണം പിടിക്കില്ലെടാ



Be the first to comment