
എംവി ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. എംവി ഗോവിന്ദൻ പറഞ്ഞത് അർഥസത്യം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഐഎം ആർഎസ്എസുമായി സഖ്യം ചേർന്നു.
തൃശ്ശൂർ തെരഞ്ഞെടുപ്പിൽ അടക്കം ആർഎസ്എസ് സിപിഐഎം ബന്ധം പൊതുസമൂഹത്തിന് മനസ്സിലായതാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.അന്ന് എന്റെ ആർഎസ്എസ് ബന്ധത്തെക്കുറിച്ച് പത്രപ്പരസ്യം കൊടുത്ത CPIM ഇന്ന് പരസ്യസമ്മതം നടത്തിയത് സ്വാഗതാര്ഹം.
എം വി ഗോവിന്ദന് എം സ്വരാജിനോട് എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. പാലക്കാട് നിശബ്ദപ്രചാരണത്തിന്റെ ദിവസം എന്റെ ആർഎസ്എസ് ബന്ധം പറഞ്ഞ പരസ്യം കൊടുത്ത ആൾക്കാരാണ് സിപിഐഎം. സിപിഎമ്മും ആർഎസ്എസും തമ്മിൽ പൊക്കിൾ കൊടി ബന്ധം. രണ്ടുപേരുടെയും കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയമെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
അതിനിടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി ആർഎസ്എസിന്റെ വാതിലിൽ ഒരു കോളിംഗ് ബെൽ അടിച്ചു നോക്കുകയാണ് എംവി ഗോവിന്ദനെന്ന് ഷാഫി പറമ്പിൽ പറഞ്ഞു അതുകൊണ്ടൊന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സിപിഐഎമ്മിന് ആകില്ല.
പ്രസ്താവന വിവാദമാകില്ലേ എന്ന് അഭിമുഖകാരൻ ചോദിക്കുമ്പോഴും അതിൽ ഉറച്ചു നിൽക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത് .അടിയന്തര സാഹചര്യം വരുമ്പോൾ ആർഎസ്എസുമായി കൂട്ടുകൂടും എന്നാണോ ഈ പറയുന്നതിന്റെ അർത്ഥം? പണ്ട് അന്തർധാര എന്ന് പറഞ്ഞതിനെ ഇപ്പോൾ പരസ്യമാക്കി എന്ന് മാത്രം എന്നും ഷാഫി പറമ്പിൽ പരിഹസിച്ചു ആത്മാർത്ഥതയുള്ള സഖാക്കൾ ഇതിനെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment