‘ആ ദിവസത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’; സഞ്ജു സാംസൺ

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ. അടുത്ത മാസം ഒൻപത് മുതൽ ഇരുപത്തിയെട്ട് വരെ യുഎഇയിലാണ് മത്സരങ്ങൾ നടക്കുക. ദുബായിൽ വന്ന് കളിക്കുക എന്നത് ആവേശകരമായ അനുഭവമാന്നെന്നും, ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ഷാർജയിൽ സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു.

അണ്ടർ 19, ഏഷ്യ കപ്പ്, ഐപിഎൽ എന്നിവ കളിക്കുമ്പോഴെല്ലാം ഇവിടുത്തെ ആവേശം എന്താണെന്ന് അറിഞ്ഞതാണ്. അത് വീണ്ടും അനുഭവിക്കാൻ നല്ല ആഗ്രഹമുണ്ട്. ടൂർണമെന്റ് ആരംഭിക്കാൻ ഇനിയും ഒരു മാസം ബാക്കി നിൽക്കുന്നു. ടീമിൽ സ്ഥാനം ലഭിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല, സഞ്ജു കൂട്ടിച്ചേർത്തു. 2023 ലെ ഏഷ്യ കപ്പിൽ റിസർവ് താരമായിരുന്ന സഞ്ജുവിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല.

നിലവിൽ ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ മത്സരിക്കാൻ തായ്യാറെടുക്കുകയാണ് സഞ്ജു. കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേർസിന്റെ ഭാഗമായ താരം ടീം വൈസ് ക്യാപ്റ്റൻ കൂടിയാണ്. കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായാണ് സഞ്ജു സാംസൺ കൊച്ചി ടീമിൽ എത്തിയത്. താരലേലത്തിൽ 26.8 ലക്ഷത്തിനായിരുന്നു സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വാങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*