സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ.ഔദ്യോഗിക പ്രഖ്യാപനമായി.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. ഔദ്യോഗിക പ്രഖ്യാപനമായി. From God’s Own Country to Lion’s Own Den!  സ്വാഗതം, സഞ്ജു! എന്നായിരുന്നു സഞ്ജുവിന്റെ പോസ്റ്റർ പങ്കുവച്ച് ചെന്നൈ കുറിച്ചത്. ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ – രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായി. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന്‍ റോയല്‍സിലെത്തും.

എം.എസ്. ധോണിക്ക് ശേഷമുള്ള ക്യാപ്റ്റൻ ആര് എന്നതിന്റെ സൂചനകളാണ് ചെന്നൈ നൽകുന്നത്. സഞ്ജു സാംസണ്‍ 2021 മുതല്‍ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ജഡേജയാവട്ടെ, 2012 മുതല്‍ സിഎസ്‌കെയുടെ കൂടെയുണ്ട്. ടീമിന്റെ മൂന്ന് കിരീടനേട്ടങ്ങളിൽ പങ്കാളിയുമാണ്.

കഴിഞ്ഞതവണ 18 കോടി രൂപയ്ക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് സഞ്ജു.സാം കറനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണ് കൈമാറ്റക്കരാറില്‍ വിലങ്ങുതടിയായി നിന്നിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*