‘ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രം, തിരിച്ചടിയിൽ അഭിമാനം, ഇനി സമാധാനമാണ് ആവശ്യം’; ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ശശി തരൂർ

പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ അഭിമാനമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. നമുക്ക് മറുപടി കൊടുക്കാതിരിക്കാൻ ആകില്ലായിരുന്നു. തിരിച്ചടിക്ക്‌ നൂറ് ശതമാനം പിന്തുണ കൊടുക്കുന്നു. സന്ദേശം എല്ലാവരെയും അറിയിക്കണം. യുദ്ധം ആർക്കും വേണ്ട, ആഗ്രഹമില്ല. ഇനി സാഹചര്യം ഒന്ന് അയവു വരുത്തുക.

ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണെന്നും ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും തരൂർ പറഞ്ഞു. ജനങ്ങളെയോ സ്ഥാപനങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ല. ദീർഘയുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. തിരിച്ചടി കഴിഞ്ഞെന്നും ഇനി സമാധാനമാണ് ആവശ്യമെന്നും തരൂർ കൂട്ടിച്ചേർത്തു.

“മുൻകൂട്ടി നിർണയിച്ച്, കണക്കുകൂട്ടി കൃത്യമായ ആക്രമണമാണ് ഭീകരരുടെ കേന്ദ്രങ്ങൾക്കെതിരായി നടന്നത്. ശക്തമായും, സമർത്ഥമായും തിരിച്ചടിക്കുക എന്ന് ഞാൻ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടത് സംഭവിച്ചിരിക്കുന്നു. പ്രശ്നങ്ങൾ കൂടുതൽ വഷളാവാതിരിക്കാൻ സകലരും വിവേകത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. ജയ് ഹിന്ദ്,” അദ്ദേഹം എക്‌സിൽ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*