കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെനേതൃത്വത്തില്‍ തിങ്കളാഴ്ച സത്യഗ്രഹ സമരം. മന്ത്രിമാരും ജനപ്രതിനിധികളും സത്യഗ്രഹസമരത്തില്‍ പങ്കെടുക്കും.
തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സത്യഗ്രഹം. എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2024ല്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണിത്. എല്‍ഡിഎഫിലെ ഘടകകക്ഷികളും മുന്നണിയുമായി സഹകരിക്കുന്ന പാര്‍ടികളും വര്‍ഗബഹുജന സംഘടനകളും പ്രകടനമായെത്തി സത്യഗ്രഹത്തിന് പിന്തുണ അറിയിക്കും.



Be the first to comment