ന്യൂഡല്‍ഹി: ഡിസംബര്‍ 1 മുതല്‍ ‘mCASH’ ഫീച്ചര്‍ നിര്‍ത്തലാക്കുമെന്ന് എസ്ബിഐ. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി.
നവംബര്‍ 30 ന് ശേഷം mCASH സേവനം ലഭ്യമാകില്ലെന്ന് ബാങ്ക് വ്യക്തമാക്കി. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ ഓണ്‍ലൈന്‍, യോനോ ലൈറ്റ് എന്നിവ വഴി mCASH ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. അക്കൗണ്ട് ഉടമകള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് mCASH സേവനം. മൊബൈല്‍ നമ്പറോ ഇ-മെയില്‍ വിലാസമോ നല്കി പണം അയയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.
ഉപഭോക്താക്കള്‍ക്ക് ചെറിയ ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്നതാണ് ഈ സേവനം.ഈ സേവനം നിര്‍ത്തലാക്കുമെന്ന് ഉപഭോക്താക്കളെ എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് mCASH സേവനം നിര്‍ത്തലാക്കുന്നത്.
mCASH എന്നത് കാലഹരണപ്പെട്ട ഒരു പണ കൈമാറ്റ രീതിയാണെന്ന് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. ഇത് പിന്‍വലിക്കുന്നതിലൂടെ, കൂടുതല്‍ സുരക്ഷിതവും നൂതനവും വ്യാപകമായി ഉപയോഗിക്കുന്നതുമായ പ്ലാറ്റ്ഫോമുകളിലേക്ക് മാറാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. UPI, IMPS, NEFT, RTGS എന്നിവയിലേക്ക് മാറാനാണ് ഇടപാടുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എസ്ബിഐ ആപ്പ് അപ്ഡേറ്റ് ചെയ്യുകയും ഇതര ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും എസ്ബിഐ അറിയിച്ചു.



Be the first to comment