
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് എസ്ബിഐ വീണ്ടും സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്കിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശനിരക്കിലും മാറ്റമുണ്ട്. 0.15 ശതമാനം കുറവാണ് വരുത്തിയത്.
വിവിധ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കാണ് കുറച്ചത്. ഇതനുസരിച്ച് 46-179 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.05 ശതമാനത്തില്‍ നിന്ന് 4.90 ശതമാനമായി. 180-210 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.80 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായാണ് കുറച്ചത്. 211 ദിവസം മുതല്‍ ഒരുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.05 ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായാണ് കുറച്ചത്. മറ്റു കാലാവധികളുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല.
Be the first to comment