ന്യൂഡൽഹി: 1995 ലെ വഖഫ് നിയമപ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്‌തതോ വഖഫ് പട്ടികയിൽ ഉൾപ്പെടുത്തിയതോ ആയ സ്വത്തുക്കളിൽ മാത്രമെ വഖഫ് ട്രൈബ്യൂണലുകൾക്ക് അധികാരപരിധിയുള്ളൂ എന്ന് സുപ്രീം കോടതി. രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കളിലെ തർക്കങ്ങൾ പരിഗണിക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നും, അത്തരം കേസുകളിൽ സിവിൽ കോടതികളുടെ അധികാരപരിധി തടയപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
1995 ലെ വഖഫ് നിയമത്തിലെ സെക്ഷൻ 85 പ്രകാരം സിവിൽ കോടതികൾ അധികാരപരിധിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. നിയമത്തിലെ മറ്റ് വ്യവസ്ഥകൾ പ്രകാരം നിലവിലുള്ള അധികാരപരിധിക്ക് പുറമേ, നിയമത്തിലെ സെക്ഷൻ 83 പ്രകാരം അധികാര പരിധി ട്രൈബ്യൂണലിന് നൽകുന്ന ഒരു വ്യവസ്ഥയായി കാണാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും കെ വിനോദ് ചന്ദ്രനും ഉൾപ്പെടുന്ന ബെഞ്ച് നിരീക്ഷിച്ചു.
ഈ നിയമ പ്രകാരമുള്ള വഖഫ്, സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ, ചോദ്യങ്ങൾ, മറ്റ് കാര്യങ്ങൾ എന്നിവ നിർണയിക്കുന്നതിന് ആവശ്യമെങ്കിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കാം. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യാമെന്നും ബെഞ്ച് വ്യക്തമാക്കി.
“സെക്ഷൻ 85 3(r) പ്രകാരം ‘വഖഫ്’ എന്നതിൻ്റെ നിർവചനം പരിശോധിക്കുകയാണെങ്കിൽ, എല്ലാ വഖഫുകളിലും 1995-ലെ നിയമത്തിൻ്റെ പ്രയോഗിക ക്ഷമത (സെക്ഷൻ 2) കണക്കിലെടുക്കണം. ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് ട്രൈബ്യൂണലിന് പ്രത്യേക അധികാരപരിധി നിർണയിക്കുന്നില്ല” എന്ന് ബെഞ്ച് പറഞ്ഞു.
അവ നിർണയിക്കുന്നത് കേസുകളുടെ സ്വഭാവം അനുസരിച്ചായിരിക്കും. വഖഫ് പട്ടികയിൽ പറഞ്ഞിട്ടുള്ളത് പ്രകാരം വ്യക്തമാക്കിയിട്ടുള്ള സ്വത്തുക്കൾ പരിശോധിച്ച്കൊണ്ട് മാത്രം നടപടി സ്വീകരിക്കാം. കയ്യേറ്റക്കാരെ നീക്കം ചെയ്യാനുള്ള അധികാരം ട്രൈബ്യൂണലിന് നൽകിയിട്ടുണ്ട്. എന്നാൽ സെക്ഷൻ 54(3) & (4) പ്രകാരം ബോർഡിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർക്ക് മാത്രമേ സ്വമേധയാ അല്ലെങ്കിൽ പരാതിയിൽ അധികാരം പ്രയോഗിക്കാൻ കഴിയൂ എന്ന് ബെഞ്ച് വ്യക്തമാക്കി.
2013 ലെ ഭേദഗതിക്ക് മുൻപ് തന്നെ, സെക്ഷൻ 83 പ്രകാരം ട്രൈബ്യൂണലിന് നേരിട്ട് നീങ്ങാനുള്ള അധികാരം ലഭ്യമായിരുന്നു. എങ്കിലും സെക്ഷൻ 54 പ്രകാരം അധികാരപരിധി ഇല്ല എന്നും ബെഞ്ച് പറഞ്ഞു.



Be the first to comment