വ്യാജ അക്കൗണ്ടും QR കോഡും; കോട്ടയത്ത് കുഞ്ഞിനെ സഹായിക്കാനുള്ള ചാരിറ്റി വിഡിയോയിൽ തട്ടിപ്പ്

സംസ്ഥാനത്ത് ചാരിറ്റി വിഡിയോയിൽ വ്യാജ ക്യു ആർ കോഡ് വെച്ചുള്ള തട്ടിപ്പ് വീണ്ടും. കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ സഹായിക്കാനുള്ള വീഡിയോയിൽ വ്യാജ അക്കൗണ്ടും ക്യു ആർ കോഡും ചേർത്ത് പണം തട്ടി. ചാരിറ്റി പ്രവർത്തകൻ അമർഷാൻ പോലീസിൽ പരാതി നൽകി. എന്നാൽ വ്യാപക തട്ടിപ്പ് നിരവധിതവണ ശ്രദ്ധയിൽപ്പെട്ടിട്ടും പോലീസ് ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.

പണം കൊടുത്തു വിലയ്ക്ക് വാങ്ങുന്ന ജിമെയിൽ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഈ തട്ടിപ്പിൽ മലയാളികൾക്ക് ബന്ധമുണ്ടോ എന്നും സംശയം ഉണ്ട്. ചികിത്സയ്ക്കായി അർഹമായ കൈകളിൽ എത്തേണ്ട പണമാണ് ഇങ്ങനെ കള്ളന്മാർ തട്ടിയെടുക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*