പണിക്കിറങ്ങാത്തവര്‍ പോലും ജോലി ചെയ്തതായി വ്യാജ രേഖ ചമച്ചു; പെരുങ്കടവിള പഞ്ചായത്തില്‍ തൊഴിലുറപ്പിന്റെ പേരില്‍ തട്ടിപ്പ്

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ വ്യാജഹാജര്‍ ഉണ്ടാക്കി തട്ടിപ്പ്. പണിക്കിറങ്ങാത്തവര്‍ ജോലി ചെയ്തതായി രേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ്. നടത്തിയ തട്ടിപ്പുകള്‍ പരസ്യമായി പ്രഖ്യാപിച്ചത് ജനപ്രതിനിധികള്‍ തന്നെയാണ്. 

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സമിതി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് ജനപ്രതിനിധികള്‍ പരസ്യ പ്രതികരണം നടത്തിയത്. കേന്ദ്ര ചട്ടം അനുസരിച്ച് 9 മുതല്‍ 5 വരെയാണ് ജോലി സമയം എന്നിരിക്കെ നാലുമണിവരെ ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. യന്ത്രസാമഗ്രികള്‍ ഉപയോഗിക്കാന്‍ പാടില്ലാതിരിക്കെ ജെ.സിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് പണി നടത്തി. ഇതിന് വേണ്ടിയുള്ള പണം ജോലിക്ക് ഇറങ്ങാത്തവരെ ജോലിക്ക് ഇറങ്ങി എന്ന് കാണിച്ച് വ്യാജ ഹാജരിലൂടെ വാങ്ങിയെടുത്തു.

2024 ലെ മഹാത്മാ പുരസ്‌കാരം ലഭിച്ച ബ്ലോക്ക് പഞ്ചായത്താണ് പെരുങ്കടവിള. ഈ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പെരുങ്കടവിള ഗ്രാമ പഞ്ചായത്തിന് ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. അതേ പഞ്ചായത്തിലെ ജനപ്രതിനിധികളാണ് കക്ഷി രാഷ്ടീയം ഇല്ലാതെ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*