
സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ ധാരാളമാണ്. പലതരത്തില്‍ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് തട്ടിപ്പുകളുടെ രീതിയും മാറിമാറി വരുന്നു. ഇത്തരം തട്ടിപ്പുകളെ തടയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് നാമോരുത്തരും ആഗ്രഹിച്ചിട്ടുമുണ്ടാവും. ഇങ്ങനെയുളള തട്ടിപ്പുകളെ തടയാന്‍ പുതിയ സുരക്ഷാ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് ട്രൂകോളര്‍.
ട്രൂകോളര്‍ ആപ്പിലെ പുതിയ ഇന്ററാക്ടീവ് വിഭാഗമായ സ്‌കാംഫീഡ് ഫീച്ചറിലൂടെ ഇനി തട്ടിപ്പുകള്‍ തിരിച്ചറിയാനാകും. നിങ്ങളുടെ നമ്പറുകളിലേക്ക് സംശയം തോന്നിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്‌കാംഫീഡ് ഫീച്ചറിലൂടെ സാധിക്കും.ഇത്തരത്തില്‍ മറ്റുളളവര്‍ റിപ്പോര്‍ട്ട് ചെയ്തത് കാണാനും ഇന്ററാക്ടീവ് വിഭാഗം കമ്യൂണിറ്റിയില്‍ നല്‍കിയിരിക്കുന്ന കമന്റുകള്‍ വായിക്കാനും സാധിക്കും.
ഒടിപി തട്ടിപ്പ്, വ്യാജ ജോലി ഓഫറുകള്‍, യുപിഎ തട്ടിപ്പുകള്‍, ഫിഷിങ് തട്ടിപ്പുകള്‍ തുടങ്ങിയ എല്ലാ വിധ തട്ടിപ്പ് കേസുകളും ട്രൂകോളറിന്റെ സ്‌കാം ഫീഡ് ഫീച്ചറില്‍ ഉപഭോക്താക്കള്‍ക്ക് പങ്കുവയ്ക്കാവുന്നതാണ്. ഉപഭോക്താവ് തന്നെ സൃഷ്ടിക്കുന്ന ഒരു തല്‍സമയ അലേര്‍ട്ട് സംവിധാനമായിരിക്കും ഈ ഫീച്ചര്‍. ഇത്തരത്തിലുളള തട്ടിപ്പുകളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇതുവഴി സാധിക്കും.
Be the first to comment