കേരളത്തിൽ നിന്നും മൂന്നാം വന്ദേഭാരത്; സർവീസ് നടത്തുക എറണാകുളം-ബെംഗളൂരു റൂട്ടിൽ, സമയക്രമമായി

കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത്. കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്കാണ് സർവീസ് നടത്തുക. വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10 നാണ് തിരികെ യാത്ര. അടുത്തയാഴ്ച മുതലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

കേരളത്തിൽ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട് , കൃഷ്ണരാജപുരം, കൃഷ്ണരാജപുരം എന്നീ സ്‌റ്റോപ്പുകളുണ്ട്. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസുണ്ടാകും. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഈ റൂട്ടില്‍ വന്ദേഭാരത് അനുവദിക്കുന്നത്. nde

Be the first to comment

Leave a Reply

Your email address will not be published.


*