രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം പൂര്‍ണ്ണമായും മാറ്റിക്കൊണ്ട് സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് നിര്‍മ്മാണത്തിനുള്ള ടെന്റര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്ന് മന്ത്രി പി രാജീവ്. തുടര്‍ച്ചയായ ഇടപെടലുകളിലൂടെ എച്ച്എംടിയുടേയും എന്‍എഡിയുടേയും ഭൂമി ലഭിച്ച് വളരെ പെട്ടെന്ന് തന്നെ സര്‍ക്കാരിന് ടെന്ററിലേക്ക് കടക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ടെന്റര്‍ നോട്ടിഫിക്കേഷന്‍ നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് റോഡ് നിര്‍മ്മാണത്തിനുള്ള വഴി ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്.
മന്ത്രിയുടെ കുറിപ്പ്
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം പൂർണ്ണമായും മാറ്റിക്കൊണ്ട് സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണത്തിനുള്ള ടെൻ്റർ നടപടികളിലേക്ക് സർക്കാർ കടന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. തുടർച്ചയായ ഇടപെടലുകളിലൂടെ എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി ലഭിച്ച് വളരെ പെട്ടെന്ന് തന്നെ സർക്കാരിന് ടെൻ്ററിലേക്ക് കടക്കാൻ സാധിച്ചു.
പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ടെൻ്റർ നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് റോഡ് നിർമ്മാണത്തിനുള്ള വഴി ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. HMT ഭൂമിക്ക് സുപ്രീം കോടതി നിർദ്ദേശപ്രകാരം 37.90 കോടി രൂപയും NAD ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും സംസ്ഥാന സർക്കാർ നൽകിയാണ് ഭൂമി ഏറ്റെടുത്തത്.



Be the first to comment