കൊച്ചി:സര്‍ക്കാര്‍ സഹായം പറ്റുന്ന മദ്രസ ബോര്‍ഡുകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശത്തിന്റെ പേരില്‍ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്തവ മതപഠനകേന്ദ്രങ്ങളെയും ഈ വിഷയത്തിലേക്ക് വലിച്ചിഴ യ്ക്കവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സര്‍ക്കാരുള്‍ പ്പെടെ ആരുടെയും ഔദാര്യവും സഹായവും വേണ്ടെന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തോലിക്കാ സെമിനാരികളെയും മതപഠനകേന്ദ്രങ്ങളെയും കുറിച്ച് അറിവില്ലാത്തവര്‍ നടത്തുന്ന ജ്വല്പനങ്ങള് മുഖവിലയ്ക്കെടുക്കുന്നില്ല. എങ്കിലും ചില ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും വസ്തുതകള്‍ വളച്ചൊടിച്ച് പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സമൂഹത്തിലിത് അനാവശ്യ ചര്‍ച്ചകള്‍ക്ക് ഇടയാക്കും.
സെമിനാരികള്‍ പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങളല്ല; സഭാശുശ്രൂഷകള്‍ക്കായി വൈദികരെ വാര്‍ത്തെടുക്കുന്ന ആത്മീയകേന്ദ്രങ്ങളും അതോടൊപ്പം അവര്‍ക്കായി ഉന്നതവിദ്യാ ഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്ന സഭാസ്ഥാപനങ്ങളുമാണ്. ക്രൈസ്തവ മതപഠനശാലകള്‍ വിശ്വാസികളുടെയും സഭാസംവിധാനങ്ങളുടെയും ഭാഗമാണ്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് വി.സി സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.
ജനക്ഷേമത്തിനായുള്ള സര്‍ക്കാര്‍ പൊതുഖജനാവിലെ പണം രാജ്യത്തെ ഒരു മതത്തിന്റെയും പഠനത്തിനായി ദുരുപയോഗിക്കുന്നത് നീതീകരിക്കാനാവില്ല. മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്ത് 2006 ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവിലാണ് ഖജനാവിലെ പണം മദ്രസകള്‍ക്ക് ഒഴുക്കുവാനുള്ള സാഹചര്യമുണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടിയാണ് അന്നത് ലക്ഷ്യമിട്ടത്.
എന്നാല്‍ ഇതിന്റെ പേരില്‍ സംസ്ഥാനത്ത് പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ മദ്രസകള്‍ക്ക് വന്‍ സാമ്പത്തിക സഹായം നല്കിയ രേഖകളുണ്ട്. ജാതിസംവരണത്തെ അട്ടിമറിക്കുന്ന ഭരണഘടനാവിരുദ്ധമായ മതസംവരണം തുടരുന്നതും തിരുത്തപ്പെടണം. ന്യൂനപക്ഷ അവകാശങ്ങളുമായി മദ്രസകളെ കൂട്ടിച്ചേര്‍ക്കരുത്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിരോധാഭാസങ്ങളും പൊരുത്തക്കേടുകളും ക്രൈസ്തവ സമൂഹം കഴിഞ്ഞ നാളുകളില്‍ ഉയര്‍ത്തിക്കാട്ടിയത് ശരിയാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നുവെന്നും അഡ്വ. വി.സി സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
വയനാട്ടിൽ പുനരധിവാസം മുടങ്ങിയത് പിണറായി സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. കേന്ദ്രം നൽകിയ 860 കോടി രൂപ […]
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നിലവില്‍ ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം തിങ്കളാഴ്ചയോടെ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിങ്കളാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. നേരത്തെ കണ്ണൂര്‍, […]
തിരുവനന്തപുരം: ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണ് എന്ന വ്യാജേന വരുന്ന ഫോൺ, വീഡിയോ കോളുകൾ തട്ടിപ്പാണെന്നു വ്യക്തമാക്കി കേരള പോലീസ്. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും പോലീസ്. വ്യാജ ഐഡി ഉപയോഗിച്ച് പോലീസാണെന്നു ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. […]
Be the first to comment