ഇന്ത്യയുടെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കും; ചരിത്രം അറിയാം…

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ അധികാരത്തിന്‍റെ മുദ്രയായി ചെങ്കോൽ സ്ഥാപിക്കാനൊരുങ്ങുകയാണ് ബിജെപി സർക്കാർ. തമിഴ് പാരമ്പര്യ പ്രകാരം രാജകീയ അധികാര മുദ്രയാണ് ചെങ്കോൽ. സ്വാതന്ത്ര്യാനന്തര ജനാധിപത്യ ഇന്ത്യയുമായും ചെങ്കോലിന് ചെറുതല്ലാത്ത ബന്ധമുണ്ട്.

1947 ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമെന്നുറപ്പിച്ച കാലം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് അടിയറവു പറയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചിരുന്നു. ബ്രിട്ടനിൽ നിന്ന് ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതെങ്ങനെയാണെന്ന കാര്യത്തിൽ ചർച്ചകൾ ശക്തമായിരുന്നു. അന്നത്തെ ബ്രിട്ടിഷ് വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു ഇക്കാര്യത്തിൽ ഒരു തീരുമാനമറിയിക്കാൻ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റുവുവിനോട് ആവശ്യപ്പെട്ടു.

അതേ തുടർന്ന് സി. രാജഗോപാലാചാരി അടക്കമുള്ളവരുടെ ഉപദേശപ്രകാരമാണ് തമിഴ് ചോള വംശത്തിന്‍റെ പാരമ്പര്യപ്രകാരം അധികാരം കൈമാറാനായി ഉപയോഗിക്കുന്ന ചെങ്കോൽ അധികാരകൈമാറ്റത്തിനായി ഉപയോഗിക്കാമെന്ന തീരുമാനമുണ്ടായത്.

പിന്നീട് തഞ്ചാവൂരിലെ പുരാതന മഠത്തിലെത്തി ചെങ്കോൽ നിർമിച്ചു നൽകാൻ രാജാജി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ 5 അടി നീളത്തിൽ പരമശിവന്‍റെ വാഹനമായ നന്ദികേശ്വരന്‍റെ മുഖം കൊത്തിയ നിരവധി കൈപ്പണികളോടു കൂടി‍യ സ്വർണ ചെങ്കോൽ നിർമിച്ചു. അന്ന് നിർമാണത്തിൽ പങ്കാളികളായ വുമ്മിഡി എതിരാജുലുവും വുമ്മിഡി സുധാകറും ഇപ്പോഴുമുണ്ട്.

അധികാര കൈമാറ്റത്തിനായി തീരുമാനിച്ച 1947 ഓഗസ്റ്റ് 14ന് വൈകിട്ട് ചെങ്കോലുമായി തിരുവാവടുത്തുരൈ അധീനത്തിലെ പ്രധാന പുരോഹിതരിൽ ഒരാൾ ഡൽഹിയിലെത്തി. പുരോഹിതൻ ശുദ്ധീകരിച്ച ചെങ്കോൽ മൗണ്ട് ബാറ്റൺ പ്രഭുവിനും പ്രഭുവ നെഹ്റുവിനും കൈമാറി.

Be the first to comment

Leave a Reply

Your email address will not be published.


*