മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. ആഗോള വിപണിയുടെ ചുവടുപിടിച്ച് ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറി. സെന്‍സെക്‌സ് 355 പോയിന്റ് നേട്ടത്തോടെ 81,904ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 108 പോയിന്റ് മുന്നേറി 25,114ല്‍ അവസാനിച്ചു.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച വിജയകരമായി പൂര്‍ത്തിയാവുമെന്ന ആത്മവിശ്വാസവും ആഗോള വിപണിയിലെ മുന്നേറ്റവുമാണ് വിപണിയില്‍ പ്രതിഫലിച്ച മറ്റു ഘടകങ്ങള്‍. ഭാരത് ഇലക്ട്രോണിക്‌സ്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, മാരുതി, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ട്രെന്റ്, ടൈറ്റന്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും ഉയര്‍ന്നു. 0.47 ശതമാനം വര്‍ധനയോടെ ബാരലിന് 66.72 എന്ന നിലയിലേക്കാണ് എണ്ണവില ഉയര്‍ന്നത്.
അതിനിടെ ഇന്നലെ സര്‍വകാല റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയ രൂപ ഇന്ന് നേരിയ മുന്നേറ്റം കാഴ്ചവെച്ചു. ഏഴു പൈസയുടെ നേട്ടത്തോടെ ഡോളറിനെതിരെ 88.28 എന്ന നിലയിലേക്കാണ് രൂപ തിരിച്ചുകയറിയത്. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും ആഭ്യന്തര വിപണിയിലെ മുന്നേറ്റവുമാണ് രൂപയെ സ്വാധീനിച്ചത്. വ്യാഴാഴ്ച 24 പൈസയുടെ നഷ്ടത്തോടെ 88.35 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.
senx


Be the first to comment