കഴിഞ്ഞ ദിവസത്തെ നേട്ടം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും ആവര്‍ത്തിക്കുന്നതാണ് കണ്ടത്. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. അടുത്ത വര്‍ഷവും അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും വിപണിയെ സ്വാധീനിച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ശ്രീറാം ഫിനാന്‍സ്, ഇന്‍ഫോസിസ്, വിപ്രോ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഈ ഓഹരികള്‍ നാലുശതമാനമാണ് മുന്നേറിയത്. അള്‍ട്രാടെക് സിമന്റ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍. അതിനിടെ രൂപ 22 പൈസ മുന്നേറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 89.45 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് രൂപയെ സ്വാധീനിച്ചത്.



Be the first to comment