ഓഹരി വിപണിയില്‍ കാളക്കുതിപ്പ്, സെന്‍സെക്‌സ് 900 പോയിന്റ് മുന്നേറി; നിഫ്റ്റി നാലുമാസത്തെ ഉയര്‍ന്ന നിലയില്‍, ബാങ്ക് ഓഹരികള്‍ ‘ഗ്രീനില്‍’

മുംബൈ: ഓഹരി വിപണിയില്‍ കനത്ത മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 850 പോയിന്റ് ആണ് മുന്നേറിയത്. 83,500 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 25,600 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി.

കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പനക്കാരായിരുന്ന വിദേശ നിക്ഷേപകര്‍ തിരിച്ചുവന്നത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയെ സഹായിച്ച മറ്റൊരു പ്രധാന ഘടകം. ഏഷ്യന്‍ വിപണി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബാങ്കിങ് ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഓഹരി വിപണിയെ സഹായിച്ച മൂന്നാമത്തെ ഘടകം. സെപ്റ്റംബര്‍ പാദത്തില്‍ പുറത്തുവന്ന ആക്‌സിസ് ബാങ്കിന്റെ ഫല കണക്കുകള്‍ മികച്ചതാണ്. ബാങ്കിന്റെ വായ്പ വളര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണ്. ഇതാണ് പ്രധാനമായി ബാങ്ക് ഓഹരികളില്‍ പ്രതിഫലിച്ചത്. പൊതുമേഖല ബാങ്കുകളെ വീണ്ടും പരസ്പരം ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും വിപണിക്ക് ഗുണകരമായി.

എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്‌സി ലൈഫ്, ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*