മുംബൈ: കഴിഞ്ഞയാഴ്ചത്തെ മുന്നേറ്റം ഇന്നും തുടര്‍ന്ന് ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.
ബാങ്ക്, എണ്ണ, പ്രകൃതിവാതക, ഊര്‍ജ്ജ ഓഹരികളെല്ലാം നേട്ടത്തിലാണ്. 0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെ നേട്ടത്തിലാണ് ഈ ഓഹരികള്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍, ശ്രീറാം ഫിനാന്‍സ്, എന്‍ടിപിസി, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. സിപ്ല, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചേഴ്‌സ് വെഹിക്കിള്‍ ഓഹരികള്‍ നഷ്ടത്തിലാണ്.
അതിനിടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ആറു പൈസയുടെ നഷ്ടം നേരിട്ടു. 88.72 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം നടക്കുന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.



Be the first to comment