ഓഹരി വിപണി; സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു, ടെക്‌സ്‌റ്റൈല്‍സ് കമ്പനികള്‍ നേട്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ റദ്ദാക്കിയ അമേരിക്കന്‍ സുപ്രീംകോടതിയുടെ നടപടിയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 25,750 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്.

ഓഹരി വിപണിയിലെ 16 സെക്ടറുകളില്‍ പതിനാലും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. സുപ്രീംകോടതി നടപടിക്ക് പിന്നാലെ നിയമം അനുസരിച്ച് ചുമത്താവുന്ന പരമാവധി തീരുവയായ 15 ശതമാനം മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതായത് 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് തീരുവ ഉയര്‍ത്തിയത്. എങ്കിലും കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് പുതിയ തീരുമാനം ഗുണമാകുമെന്ന വിലയിരുത്തലാണ് വിപണിക്ക് കരുത്തായതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ടക്‌സ്റ്റൈല്‍സ് കമ്പനികളാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. 2.5 ശതമാനം മുതല്‍ എട്ടു ശതമാനം വരെയാണ് നേട്ടം സ്വന്തമാക്കിയത്. അദാനി പോര്‍ട്‌സ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സ് ലൈഫ്, കൊട്ടക് മഹീന്ദ്ര എന്നിവ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഒഎന്‍ജിസി, സിപ്ല, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഓഹരികള്‍ നഷ്ടം നേരിട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*