
സുഭാഷ് ചന്ദ്രബോസ് ബ്രട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്ന് എസ്‌സിആര്‍ടി കരട് കൈപ്പുസ്തകത്തില്‍ പരാമര്‍ശം. പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ടുതവണ തിരുത്തി വീണ്ടും കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യ തിരുത്തില്‍ ഭയന്ന് എന്ന വാക്ക് ഒഴിവാക്കി, പലായനം ചെയ്‌തെന്ന പരാമര്‍ശം നിലനിര്‍ത്തിയതോടെയാണ് വീണ്ടും തിരുത്തേണ്ടി വന്നത്.
അധ്യാപകര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനുള്ള കൈപ്പുസ്തകത്തിലാണ് ഗുരുതര പിഴവ് കടന്നുകൂടിയത്. കരട് കൈപുസ്തകത്തില്‍ സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്ന് ജര്‍മ്മനിയിലേക്ക് പലായനം ചെയ്തു എന്നായിരുന്നു പരാമര്‍ശം.
പിന്നീട് തിരുത്തി പ്രസിദ്ധീകരിച്ചു. പക്ഷേ അതില്‍ സുഭാഷ് ചന്ദ്രബോസ് ജര്‍മ്മനിയിലേക്ക് പലായനം ചെയ്തു എന്നായിരുന്നു പരാമര്‍ശം.
ഇതോടെ വീണ്ടും തിരുത്തല്‍ വന്നു. രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ജര്‍മ്മനിയിലേക്ക് എത്തി എന്നായിരുന്നു അവസാനത്തെ തിരുത്ത്. പിഴവ് സംഭവിച്ചതില്‍ അന്വേഷണം നടത്താന്‍ എസ്‌സിആര്‍ടി തീരുമാനിച്ചിട്ടുണ്ട്.
Be the first to comment