
2019ൽ ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ അറ്റകുറ്റപ്പണി നടന്നപ്പോഴും ഉണ്ടായത് ഗുരുതര വീഴ്ച. അറ്റകുറ്റപ്പണിക്കായി സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് സ്വന്തം നിലയ്ക്ക്. ദേവസ്വം, സുരക്ഷാ ഉദ്യോഗസ്ഥർ അനുഗമിക്കണമെന്ന ദേവസ്വം ബോർഡ് ഉത്തരവ് അട്ടിമറിച്ചായിരുന്നു അറ്റകുറ്റിപ്പണിക്കായി സ്വർണപ്പാളി കൊണ്ടുപോയത്. 2019ൽ അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ എത്തിച്ചപ്പോഴാണ് തൂക്കം കുറഞ്ഞതെന്ന് സംശയം. 2019 ലെ ക്രമക്കേട് ഹൈക്കോടതിയെ അറിയിക്കുമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്.
2019ൽ സ്വർണ്ണപ്പാളികൾ അറ്റകുറ്റപണികൾക്കായി കൊണ്ടുപോയപ്പോൾ ദേവസ്വം ,സുരക്ഷാ ഉദ്യോഗസ്ഥർ അനുഗമിച്ചില്ല. നടപടിക്രമങ്ങൾ പാലിച്ചുവേണം സ്വർണ്ണപ്പാളികൾ കൊണ്ടുപോകാൻ എന്നായിരുന്നു ദേവസ്വം ബോർഡ് ഉത്തരവ് . എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ഉദ്യോഗസ്ഥരുടെ അറിവോടെ ഇത് അട്ടിമറിച്ചുവെന്നാണ് കണ്ടെത്തൽ.
ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം നിലയ്ക്ക് സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ ദുരൂഹത വർധിക്കുകയാണ്. തൂക്കം കുറഞ്ഞത് അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ എത്തിച്ചപ്പോൾ എന്ന് സംശയമാണ് ഇപ്പോൾ ഉയരുന്നത്. 2025 ലും സ്വന്തം നിലയ്ക്ക് അറ്റകുറ്റപ്പണി നടത്താമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ആവശ്യപ്പെടുകയായിരുന്നു. 2019 ലെ ക്രമക്കേട് ഹൈക്കോടതിയെ അറിയിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. കാണാതായെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞ സ്വർണപീഠം ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ തന്നെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 2019ലെ ദ്വാരപാലക ശിൽപങ്ങളിലെ അറ്റകുറ്റപ്പണിയിലും ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയത്.
Be the first to comment