
കൊച്ചി: സംസ്ഥാനത്ത് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ കിട്ടാനില്ല. മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി നടന്നിട്ടില്ല. ഇതിനിടെ പുസ്തകങ്ങളുടെ അനധികൃത അച്ചടിയും വിതരണവും വ്യാപകമാണ്. ഇതിനു പിന്നില്‍ വടക്കേ ഇന്ത്യന്‍ പുസ്തക ലോബിയാണെന്ന ആരോപണവും ശക്തമാണ്. ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലയുകയാണ്.
Be the first to comment