
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. നിയമോപദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകൂ. റിനിയെ പരാതിക്കാരിയാക്കുന്നതില്‍ അന്വേഷണസംഘം നിയമസാധ്യത തേടും.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൻ്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് സ്പീക്കറെ അറിയിക്കുന്നതില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. പതിനഞ്ചിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തുമോയെന്നതാണ് കോണ്‍ഗ്രസിലെ തിരക്കിട്ട ചര്‍ച്ച.
രാഹുല്‍ സഭയില്‍ വരുന്നതില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ നിലപാട്. രാഹുലിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതാണ്.അതിനാല്‍ സ്വന്തം നിലയ്ക്ക് തീരുമാനിക്കാം എന്നതാണ് തീരുമാനം.
Be the first to comment