സർവകലാശാലകളിൽ ആർഎസ്എസ് നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ശാഖകൾ, സമാധാനം അന്തരീക്ഷം തകർക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം; എസ്എഫ്ഐ

ജെഎൻയു, ഹൈദരാബാദ് സർവ്വകലാശാല ഉൾപ്പെടെ സർവ്വകലാശാലകളിൽ ആർഎസ്എസിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ശാഖകൾ സംഘടിപ്പിച്ചതിനെതിരെ എസ്എഫ്ഐ. സർവകലാശാലകളിലെ സമാധാനം അന്തരീക്ഷം തകർക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ആർഎസ്എസ് ശാഖകൾ സംഘടിപ്പിക്കുന്നതെന്ന് ആദർശ് എം സജിപറഞ്ഞു.

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കായി പ്രതിഷേധിക്കുമ്പോൾ അവർക്കെതിരെ നടപടിയെടുക്കുന്നു. സർവകലാശാല അധികാരികളും വിസി മാരും ആർഎസ്എസ് പരിപാടികളെ അംഗീകരിക്കുന്നു. ആർഎസ്എസിന് സൗകര്യങ്ങൾ ഒരുക്കി നൽകുന്നു. വർഗീയ വേർതിരിവിന് ആർഎസ്എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രവണതയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും. രാജ്യത്താകമാനം വർഗീയ കലാപങ്ങൾ നടത്തിയ സംഘടനയാണ് ആർഎസ്എസ്. ആർഎസ്എസ് ചരിത്രം പാഠഭാഗമാക്കാനുള്ള നീക്കം സംഘടനയെ മഹത്വവൽക്കരിക്കാനുള്ള ശ്രമമെന്നും ആദർശ് കൂട്ടിച്ചേർത്തു.

പൊതു സർവകലാശാലകളിൽ വർഗീയ പരിപാടികൾ അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ ഇന്നലെ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. നൂറാം വാർഷികത്തിന്റെ പേരിൽ പുറത്തുനിന്ന് ആളുകളെ എത്തിച്ച് ക്യാമ്പസിൽ ശാഖകൾ നടത്തിയത് അംഗീകരിക്കാനാകില്ല. സർവകലാശാലകൾ വിദ്യാർത്ഥികളുടെതാണ്, ആർഎസ്എസിന്റെ അല്ലെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

അക്കാദമിക തലങ്ങളിൽ ആർഎസ്എസിന് അനുവാദം നൽകുന്ന നിലപാട് ഭരണഘടന വിരുദ്ധമാണെന്നും എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ വ്യക്തമാക്കി. രാജ്യത്തെ അക്കാദമിക്ക് മേഖലകളെ കാവിവൽക്കരിക്കാനുള്ള നടപടികൾക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ ഒന്നിക്കണമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*