യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കൂറ്റൻ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കുമെന്ന് ഷാഫി പറമ്പിൽ എം പി. ഇന്ന് വൈകിട്ട് 4 മണിക്ക് രാഹുൽ ഗാന്ധി എത്തും.
പ്രവർത്തകർക്ക് നിർദേശം നൽകി. റാലിയിൽ പങ്കെടുത്ത ശേഷം ഇന്ന് തിരിച്ച് പോകും. ക്യാമ്പയിന്റെ ഭാഗമായി വീണ്ടും കേരളത്തിൽ എത്തും. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജനങ്ങൾക്കായി നൽകുന്ന ഇന്ദിര ഗ്യാരന്റി രാഹുൽ ഗാന്ധി പ്രഖ്യാപിക്കും. അഞ്ച് സെക്ടറും ഒരു വകുപ്പും ഉൾപ്പെടെ 6 ഇന്ദിര ഗ്യാരണ്ടികൾ അദ്ദേഹം പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
ഇന്ദിര ഗ്യാണ്ടി ബസ് ഉൾപ്പെടയുള്ള സംവിധാനങ്ങൾ തയാറാണ്. വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഞങ്ങൾ നടത്തിയ പഠനങ്ങൾ അത് വ്യക്തമാക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും 140 സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫാണ്.
മറ്റെല്ലാ മുന്നണികളും അതിന് ശേഷമാണ് പ്രഖ്യാപിച്ചത്. ഇലക്ഷന്റെ യാഥാതഥ ചർച്ചകളിലേക്ക് കാര്യങ്ങൾ നടക്കുന്നു. തലക്കെട്ടുകൾ വേറെ ആയിരിക്കും പക്ഷെ ജനങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ജനകീയ വിഷയങ്ങളാണെന്നും ഷാഫി വ്യക്തമാക്കി.



Be the first to comment