മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എം പി. സിപിഐഎമ്മിന്റെ പോളിറ്റ് ബ്യുറോയുടെ തലപ്പത്ത് നരേന്ദ്ര മോദിയെന്ന് ഷാഫി പറമ്പിൽ എം പി. സജി ചെറിയന്റെ വാക്കുകൾ ഇത് വരെ പിണറായി തിരുത്തിയിട്ടില്ല. വാക്കുകൾ സജി ചെറിയന്റെത് ആണെങ്കിലും ചിന്ത പിണറായിയുടെത് ആണെന്നും ഷാഫി വ്യക്തമാക്കി.
മുമ്പ് എ കെ ബാലൻ പറഞ്ഞ കാര്യങ്ങളും തിരുത്തിയിട്ടില്ല. ബിജെപി ആകെ ആശയക്കുഴപ്പത്തിലാണ്. ബിജെപിയെക്കാൾ വർഗീയത സിപിഐഎം മന്ത്രിമാർ പറയുന്നു. ഇനി എന്ത് ചെയ്യും എന്നാണ് ബിജെപി ചിന്തിക്കുന്നത്. സഖാവും സംഘിയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി.
അതേസമയം വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു . തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും പ്രസ്താവനയിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിൻവലിക്കുന്നതായും സജി ചെറിയാൻ വ്യക്തമാക്കി. വിശദീകരണ കുറിപ്പ് ഇറക്കിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരാമർശത്തിൽ സജി ചെറിയാനെ സിപിഐഎം പിന്തുണച്ചിരുന്നില്ല.
ഇടതുമുന്നണിയെ ബാധിക്കുന്ന പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വികാരം സിപിഎമ്മിനുള്ളിൽ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് ഖേദപ്രകടനം. വർഗീയധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർഗോട്ടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നും ഇതാർക്കും മനസ്സിലാകില്ലെന്ന് കരുതരുതെന്നുമുള്ള പ്രസ്താവനയാണ് വിവാദത്തിലായത്.



Be the first to comment