പി പി തങ്കച്ചൻ്റെ വേർപാടിൽ ഷാഫി പറമ്പിൽ എം പി;‘സൗമ്യതയെ കരുത്താക്കി മാറ്റിയ നേതാവ്, പാർട്ടിയെക്കാൾ വലുതല്ല മറ്റൊന്നും അടിയുറച്ച് വിശ്വസിച്ച നേതാവ്’

മുതിർന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചൻ്റെ വേർപാടിൽ അനുശോചിച്ച് ഷാഫി പറമ്പിൽ എം പി. സൗമ്യതയെ കരുത്താക്കി മാറ്റിയ നേതാവായിരുന്നു പി.പി. തങ്കച്ചൻ. നേതാക്കൾക്ക് യോജിക്കാനുള്ള ഇടമായിരുന്നു. പ്രവർത്തകരെ ചേർത്തുപിടിച്ച നേതാവായിരുന്നു അദ്ദേഹം. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോയി. പാർട്ടി താൽപര്യത്തിന് പ്രാമുഖ്യം നൽകിയ നേതാവ്. പാർട്ടിയെക്കാൾ വലുതല്ല മറ്റൊന്നും അടിയുറച്ച് വിശ്വസിച്ച നേതാവെന്നും ഷാഫി അനുശോചിച്ചു.

പിപി തങ്കച്ചൻ എല്ലാവർക്കും ഒരു മാതൃകയായിരുന്നെന്നും നഷ്ടമായത് തൻ്റെ അടുത്ത സുഹൃത്തിനെയാണെന്നും എ കെ ആന്റണി പറഞ്ഞു. 60 വർഷത്തിലേറെയായി ‍ഞങ്ങൾ തമ്മിൽ അടുപ്പമുണ്ട്. യൂത്ത് കോൺ​ഗ്രസിൽ പ്രവർത്തിക്കുന്ന കാലം തൊട്ട് ഞങ്ങൾ അടുപ്പമുള്ള സുഹൃത്തുക്കളാണ്. അന്ന് തുടങ്ങിയ ബന്ധം എപ്പോഴും ഞങ്ങൾ സൂക്ഷിച്ചിരുന്നു. മൂന്ന് ആഴ്ചക്ക് മുൻപാണ് ഫോണിലൂടെ ഞങ്ങൾ അവസാനമായി സംസാരിച്ചത്. ആശുപത്രിയിലേക്ക് പോകും മുൻപായിരുന്നു സംസാരം. അദ്ദേഹത്തിൻ്റെ വേർപാട് കേരളത്തിലെ കോൺ​ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*