വിട പറഞ്ഞത് മികച്ച ഭരണാധികാരിയും പൊതു പ്രവർത്തകനും ഒരു നല്ല മനുഷ്യനുമാണ് പ്രിയപ്പെട്ട ഇക്ക; ഷാഫി പറമ്പിൽ

മുൻ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഷാഫി പറമ്പിൽ എം പി. പാലക്കാടിന് KSRTC ലിങ്ക് റോഡുൾപ്പടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. വിട പറഞ്ഞത് മികച്ച ഭരണാധികാരിയും പൊതു പ്രവർത്തകനുമപ്പും ഒരു നല്ല മനുഷ്യനുമാണ്. വിട പ്രിയപ്പെട്ട ഇക്ക. എന്നാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്.

 

നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാ‍ഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്‍റെ അവസാന എംഎല്‍എ, കളമശ്ശേരി മണ്ഡലത്തിന്‍റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി കെ ഇബ്രാഹിംകുഞ്ഞിന് സ്വന്തം.

 

2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. മുസ്‍ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായിരുന്നു.

 

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

ബെസ്റ്റ് മിനിസ്റ്റർ അവാർഡ്.പാലക്കാടിന് KSRTC ലിങ്ക് റോഡുൾപ്പടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച അന്നത്തെ പൊതുമരാമത്ത് മന്ത്രി പ്രിയപ്പെട്ട ശ്രീ ഇബ്രാഹിം കുഞ്ഞ് അവർകൾക്ക് സ്മാർട്ട് പാലക്കാടിൻ്റെ വേദിയിൽ ഉമ്മൻ ചാണ്ടി സാർ അവാർഡ് നൽകുന്നു.

വിട പറഞ്ഞത് മികച്ച ഭരണാധികാരിയും പൊതു പ്രവർത്തകനുമപ്പും ഒരു നല്ല മനുഷ്യനാണ്.
വിട പ്രിയപ്പെട്ട ഇക്ക.

Be the first to comment

Leave a Reply

Your email address will not be published.


*