
ന്യൂഡല്‍ഹി: ഡോളറിനെതിരെ ശക്തമായി തിരിച്ചുവന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 74 പൈസയുടെ നേട്ടത്തോടെ 85ല്‍ താഴെ എത്തിയിരിക്കുകയാണ് രൂപ. ഡോളറിനെതിരെ 84.62 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷത്തില്‍ അയവുവന്നതും അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന് ശമനമായി ഇരുരാജ്യങ്ങളും ധാരണയിലെത്തിയതുമാണ് രൂപയെ സ്വാധീനിച്ചത്. വെള്ളിയാഴ്ച 22 പൈസയുടെ നേട്ടത്തോടെ 85.36 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് ഇന്നലെ ഫോറിന് എക്സ്ചേഞ്ച് മാര്‍ക്കറ്റിന് അവധിയായിരുന്നു.
അതിനിടെ ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ ശക്തമായി തിരിച്ചുവന്ന ഓഹരി വിപണിയില്‍ ലാഭമെടുപ്പാണ് വിനയായത്. സെന്‍സെക്സ് 900ലധികം പോയിന്റ് ആണ് താഴ്ന്നത്. ഇതോടെ സെന്‍സെക്സ് 82000ല്‍ താഴെ എത്തി. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്പ്പറേഷന്, എച്ച്സിഎല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
Be the first to comment