
ന്യൂഡല്‍ഹി:ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച 2.07 ലക്ഷം കോടിയുടെ ഇടിവാണ് കമ്പനികള്‍ നേരിട്ടത്. ടിസിഎസും ഭാരതി എയര്‍ടെലുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 932 പോയിന്റ് ആണ് ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച പത്തുമുന്‍നിര കമ്പനികളില്‍ ബജാജ് ഫിനാന്‍സും ഹിന്ദുസ്ഥാന്‍ യൂണിലിവറും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. ടിസിഎസിന്റെ നഷ്ടം 56,279 കോടിയാണ്. 11,81,450 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. വെള്ളിയാഴ്ച മാത്രം ടിസിഎസിന് 3.50 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഭാരതി എയര്‍ടെല്ലിന്റെ നഷ്ടം 54,483 കോടിയാണ്. 10,95,887 കോടിയായാണ് എയര്‍ടെല്ലിന്റെ വിപണി മൂല്യം താഴ്ന്നത്.
റിലയന്‍സ് 44,048 കോടി, ഇന്‍ഫോസിസ് 18,818 കോടി, ഐസിഐസിഐ ബാങ്ക് 14,556 കോടി, എല്‍ഐസി 11,954 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 4,370 കോടി, എസ്ബിഐ 2,989 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 42,363 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 5,033 കോടി രൂപ വര്‍ധിച്ച് ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 5,80,010 കോടിയായി ഉയര്‍ന്നു. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
Be the first to comment