‘കോൺഗ്രസ് മഹാ പഞ്ചായത്തിൽ പരിഗണന ലഭിച്ചില്ല’; നേതൃത്വത്തിനെ പരാതി അറിയിച്ച് ശശി തരൂർ

കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്ത് പരിപാടിയില്‍ ആവശ്യമായ പരിഗണന ലഭിക്കാത്തതില്‍ ശശി തരൂർ എംപിക്ക് കടുത്ത അതൃപ്തി. എഐസിസി വർക്കിംഗ് കമ്മിറ്റി അംഗമെന്ന പരിഗണന ലഭിച്ചില്ലെന്നാണ് തരൂരിന്റെ പരാതി.കെ സി വേണുഗോപാലിനോടും ദീപാദാസ് മുൻഷിയോടും പരാതി അറിയിച്ചു.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തിന്റെ ഭാഗമായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന്റെ ശക്തിപ്രകടനമായി മഹാപഞ്ചായത്ത് മാറി.

അതേസമയം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചിയിൽ മഹാപഞ്ചായത്ത് എന്ന പേരിൽ കെപിസിസി സംഘടിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷം.കോൺഗ്രസ് നേതൃത്വം ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വർഗീയതയുടെ പേരിൽ നാടിനെ കുത്തി കീറാൻ കുറച്ചു പേർ ശ്രമിക്കുമ്പോൾ അതിനെ കോൺഗ്രസ് ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. സിപിഐഎം വർഗീയയ്ക്ക് കുട പിടിക്കുന്നതിനെ ചോദ്യം ചെയ്യും. വർഗീയവാദികൾക്ക് തീ പന്തം എറിഞ്ഞുകൊടുക്കുകയാണ് സിപിഐഎമ്മെന്നും വിഡി സതീശൻ വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*