കുടുംബവാഴ്ചയില്‍ നെഹ്‌റു കുടുംബത്തിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന ബിജെപ് നേതാവ് എല്‍ കെ അദ്വാനിയെ പുകഴ്ത്തി ഡോ. ശശി തരൂര്‍ എംപി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച എക്‌സ് പോസ്റ്റിലാണ് പുകഴ്ത്തല്‍. ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍കെ അദ്വാനി വഹിച്ച പങ്ക് മഹത്തരമെന്നാണ് എക്സ്റ്റ് പോസ്റ്റ്.
എല്‍ കെ അദ്വാനിയുടെ പിറന്നാള്‍ ദിവസം അദ്വാനിക്കൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവെച്ചായിരുന്നു ഡോ ശശി തരൂര്‍ എംപി ജന്‍മദിനാശംസ നേര്‍ന്നത്. പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതില്‍ അദ്വാനി വഹിച്ച പങ്ക് എന്നിവ ഒരിക്കലും മായ്ക്കാന്‍ പറ്റാത്തതാണെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു. അദ്വാനിയെ യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിച്ച തരൂര്‍, അദ്ദേഹത്തിന്റെ സേവന ജീവിതം മാതൃകാപരമാണ് എന്നും അഭിപ്രായപ്പെട്ടു.
തരൂരിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ രംഗത്തുവന്നിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി ആഹ്വാനം ചെയ്ത രഥയാത്രയില്‍ അദ്വാനിയുടെ പങ്ക് പൊതുസേവനമായി കണക്കാക്കാനാവില്ലെന്നായിരുന്നു ഹെഗ്‌ഡെയുടെ വിമര്‍ശനം. ഈ രാജ്യത്ത് വെറുപ്പിന്റെ വ്യാളി വിത്തുകള്‍ പാകുന്നത് പൊതുസേവനമല്ലെന്നും മറുപടി നല്‍കി. എന്നാല്‍ അതിനു ശേഷവും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് തരൂര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നെഹ്‌റു കുടുംബത്തിനെതിരെ തരൂര്‍ എഴുതിയ ലേഖനം വലിയ അമര്‍ഷമാണ് പാര്‍ട്ടിക്ക് അകത്ത് ഉണ്ടാക്കിയത്.



Be the first to comment