ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല; തീരുമാനം ജനരോഷം ഭയന്ന്

ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല. ജനരോഷം ഭയന്നാണ് തീരുമാനം. ഷംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസിന് ലഭിക്കേണ്ടതുണ്ട്. അതിക്രമം നടന്നെന്ന ഷിംജിതയുടെ പരാതിയിലും പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.

കസ്റ്റഡി കാലയളവിൽ തെളിവെടുപ്പടക്കം നടത്താൻ പൊലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി. കസ്റ്റഡിയിൽ കിട്ടിയാൽ തന്നെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അതീവരഹസ്യമായാകും തെളിപ്പെടുപ്പ്. ഷിംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസ് കാര്യമായി പരിശോധിക്കുന്നുണ്ട്.നിലവിലത്തെ പൊലീസ് അന്വേഷണത്തിൽ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. ഇതിൽ ഏഴിലും എഡിറ്റിംഗ് നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ബസിൽ വെച്ച് അതിക്രമം നടന്നുവെന്ന ഷിംജിതയുടെ പരാതിയിൽലും പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പയ്യന്നൂരിൽ ഷിംജിതയും ദീപക്കും യാത്ര ചെയ്ത ‘അൽ അമീൻ’ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും.

Be the first to comment

Leave a Reply

Your email address will not be published.


*