നീതിപൂർവമായ അന്വേഷണം കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടു; ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദർശിച്ച് ഷോൺ ജോർജ്

കന്യാസ്ത്രീകൾക്ക് NIA കോടതിയിൽ നിന്ന് 50 ശതമാനം ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. നീതിപൂർവമായ അന്വേഷണമാണ് കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടത്. ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സഭയാണ്. അവർ എന്ത് നിലപാട് സ്വീകരിച്ചാലും നിയമപരമായ സഹായങ്ങൾ ചെയ്‌തു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി ആ പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി കോടതിയിലെത്തണം. അന്വേഷണ പരിധിയിൽ ഇരിക്കുന്ന കേസ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പരിഗണിക്കാനാവില്ല. മുഖ്യമന്ത്രിക്ക് രേഖ പരിഗണിക്കാതെ നടപടിയെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഛത്തീസ്ഗഡിലെത്തിയത് .

ഇതിനിടെ, കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർ സിറോ മലബാര്‍ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടേലുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദേശം അറിയിച്ചുവെന്നും എത്രയും വേഗം ജാമ്യം ലഭിക്കണമെന്നാണ് റാഫേൽ തട്ടിൽ ആവശ്യപ്പെട്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഛത്തീസ്​ഗഡിലെ ദുർ​ഗിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി അറസ്റ്റിലായ കന്യാസ്ത്രീകൾ നിരപരാധികളെന്ന് ‌രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കന്യാസ്ത്രീകൾക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*