ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വെടിവെപ്പ്. 10 പേര്‍ മരിച്ചു. സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വച്ച് നടന്ന ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിയിലാണ് വെടിവെപ്പുണ്ടായത്. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയാണിത്. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.17നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

കൊല്ലപ്പെട്ട പത്ത് പേരില്‍ ഒരാള്‍ അക്രമി തന്നെയാണെന്നാണ് വിവരം. അടുത്തയാള്‍ ഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പരുക്കേറ്റ 18ഓളം ആളുകള്‍ ചികിത്സയിലാണ്. വെടിയേറ്റവരില്‍ രണ്ടുപേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. അക്രമികള്‍ ഒന്നിലധികം തവണ വെടിയുതിര്‍ത്തുന്നവെന്നാണ് വിവരം.

ആക്രമണത്തിന്റെ വാര്‍ത്ത നടുക്കുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ് പറഞ്ഞു. ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ജൂതന്മാരെ ലക്ഷ്യം വച്ചുള്ള അക്രമമാണ് നടന്നതെന്നും ഓസ്‌ട്രേലിയ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നുമാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തല്‍.

Be the first to comment

Leave a Reply

Your email address will not be published.


*