ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ; ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് സൂര്യകുമാര്‍ യാദവ്

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടയില്‍ ക്യാച്ച് എടുക്കുന്നതിനിടെ വീണ് പരിക്കേറ്റ ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതായും താരം സുഖം പ്രാപിച്ചുവരുന്നതായും റിപ്പോര്‍ട്ട്. സഹതാരങ്ങളും ടീം അധികൃതരും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ താരം പൂര്‍ണ്ണമായും സുഖം പ്രാപിച്ച് വരികയാണ്. ചെറിയ ശസ്ത്രക്രിയ മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ ശ്രേയസിനെ ഐസിയുവിലാക്കിയിരുന്നെങ്കിലും പിന്നീട് മാറ്റി. ക്യാച്ച് എടുക്കുന്നതിനിടെ പ്ലീഹക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഡൈവ് ചെയ്യുന്നതിനിടെ ശരീരം അടിച്ചു വീണപ്പോഴാണ് ശ്രേയസിന് പരിക്കേറ്റത്.

ചെറിയ ശസ്ത്രക്രിയായിരുന്നെങ്കിലും താരത്തിന് കുറഞ്ഞത് അഞ്ച് ദിവസം മുതല്‍ ഒരു ആഴ്ച വരെ വിശ്രമം വേണ്ടിവരും. ബിസിസിഐ ശ്രേയസ് അയ്യരുടെ ആരോഗ്യസ്ഥിതി സസൂക്ഷമം നിരീക്ഷിച്ചുവരികയാണ്. ചൊവ്വാഴ്ച മുതല്‍ തന്നെ അയ്യര്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് സൂര്യകുമാര്‍ യാദവ് ടീം ഡോക്ടറെ ഉദ്ധരിച്ച് പറഞ്ഞു. ”ശ്രേയസിന് പരിക്കുണ്ടെന്ന് അറിഞ്ഞ ആദ്യ ദിവസം തന്നെ ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചു. ആദ്യം ഞാന്‍ അദ്ദേഹത്തെ വിളിച്ചു. എന്നാല്‍ ശ്രേയസിന്റെ കൈവശം ഫോണ്‍ ഇല്ലെന്നും മനിസാലായിരുന്നു. ശ്രേയസ് ആരോഗ്യവാനാണെന്ന് എന്നോട് പറഞ്ഞു. രണ്ട് ദിവസമായി ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. അതുതന്നെ ശ്രേയസിന്റെ ആരോഗ്യകാര്യത്തില്‍ പുരോഗതിയുണ്ടെന്ന് തെളിയിക്കുന്നതാണ്.” സൂര്യ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*