കൊല്ലത്ത് SIB ബാങ്കിൽ തട്ടിപ്പ്; നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലത്ത് നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലം ഏരൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ താത്കാലിക ജീവനക്കാരൻ കരവാളൂർ മാത്ര സ്വദേശി ലിബിൻ ടൈറ്റസ് ആണ് പിടിയിലായത്. ഇയാൾ ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി തട്ടിയെടുത്തത് 7,21,000 രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ബിസിനസ് കറസ്‌പോണ്ടന്റ് തസ്തികയിൽ താത്കാലിക ജീവനക്കാരനാണിയാൾ.

കഴിഞ്ഞദിവസം ഏരൂർ സ്വദേശി ജനാർദ്ദനൻപിള്ള പണം പിൻവലികനായി എത്തിയപ്പോഴായിരുന്നു അക്കൗണ്ടിൽ പണമില്ലെന്ന കാര്യം അറിഞ്ഞത്. ഉടൻ തന്നെ ബാങ്ക് മാനേജർക്ക് പരാതി നൽകുകയും ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്താവുകയുമാണ് ഉണ്ടായത്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*