കൊച്ചി: സ്വര്‍ണത്തിന് പിന്നാലെ റെക്കോര്‍ഡ് കുതിപ്പുമായി വെള്ളിയും. വെള്ളി വില കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപ കടന്നിരിക്കുകയാണ്. കേരളത്തില്‍ 3,18,000 രൂപയാണ് ഇന്ന് ഒരു കിലോഗ്രാം വെള്ളിയുടെ വില. ഗ്രാമിന് 318 രൂപ നല്‍കണം
ഇന്ന് കേരളത്തില്‍ വെള്ളി വിലയില്‍ കിലോഗ്രാമിന് 8000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റം ഉണ്ടാകുന്നത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും വില മൂന്ന് ലക്ഷം കടന്നു. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഇന്ന് രാവിലെ 3,04, 087 രൂപയാണ് ഒരു കിലോഗ്രാം വെള്ളിയുടെ വില.
സ്വര്‍ണത്തിലെ എന്ന പോലെ സുരക്ഷിത നിക്ഷേപമായി കണ്ട് വെള്ളിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇന്ന് വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ 5.67 ശതമാനത്തിന്റെ മുന്നേറ്റമാണ് വെള്ളിവിലയില്‍ ഉണ്ടായത്. ഒരു വര്‍ഷം കൊണ്ട് വെള്ളിവിലയില്‍ 206 ശതമാനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായത്.



Be the first to comment