എസ്‌ഐആര്‍: എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായും നല്‍കാം, നടപടിക്രമങ്ങള്‍ ഇങ്ങനെ

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) നടപടികള്‍ കേരളത്തിലും പുരോഗമിക്കുകയാണ്. ബിഎല്‍ഒമാര്‍ വീട്ടിലെത്തുമ്പോള്‍ സ്ഥലത്തില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല, എന്യുമറേഷന്‍ ഫോം ഓണ്‍ലൈനായും നല്‍കാം. പ്രവാസികളടക്കമുള്ളവര്‍ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

voters.eci.gov.in എന്ന വെബ്സൈറ്റില്‍ ആണ് ഓണ്‍ലൈന്‍ എന്യൂമറേഷന്‍ ഫോം ലഭ്യമാകുക. വെബ്‌സൈറ്റിലെ എസ്ഐആര്‍ 2026ലെ ഫില്‍ എന്യുമറേഷന്‍ ഫോം എന്ന ലിങ്കില്‍ പ്രവേശിച്ചാണ് വിവരങ്ങള്‍ നല്‍കേണ്ടത്. വോട്ടര്‍ ഐഡിയെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈനില്‍ ഫോം പൂരിപ്പിക്കാന്‍ കഴിയൂ.

മൊബൈല്‍ നമ്പറും ക്യാപ്ച്ചെയും നല്‍കി ഫോണിലേക്ക് വരുന്ന ഒടിപി നല്‍കി വ്യക്തികള്‍ക്ക് ലോഗിന്‍ ചെയ്യാൻ സാധിക്കും. എന്‍ആര്‍ഐ വോട്ടര്‍മാരാണെങ്കില്‍ ഇ-മെയില്‍ വിലാസം നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് ഇലക്ടര്‍ എന്ന ഭാഗമാണ് ലോഗിന്‍ ചെയ്യേണ്ടത്.

ഫില്‍ എന്യുമറേഷന്‍ ഫോമില്‍ ക്ലിക്ക് ചെയ്ത് സംസ്ഥാനവും തെരഞ്ഞെടുപ്പ് വോട്ടര്‍ ഐഡി നമ്പറും നല്‍കുക. ഇതോടെ, പേര്, സീരിയല്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ കാണാന്‍ സാധിക്കും. മൊബൈല്‍ നമ്പറും ഒടിപിയും നല്‍കി അനുയോജ്യമായ കാറ്റഗറി സെലക്റ്റ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ എന്യുമറേഷന്‍ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ മതി.

വോട്ടര്‍ ഐഡി മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈനായി എന്യുമറേഷന്‍ ഫോം ഫില്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ലിങ്ക് ചെയ്തിട്ടില്ലെന്ന സന്ദേശമാണ് കാണിക്കുന്നതെങ്കില്‍ വെബ്‌സൈറ്റിലെ ഫോം 8 ഫില്‍ ചെയ്ത് ഇക്കാര്യം പൂര്‍ത്തിയാക്കാം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ആധാറിലേയും വോട്ടര്‍ ഐഡിയിലേയും പേരും ഒന്നായിരിക്കണം.

 

Be the first to comment

Leave a Reply

Your email address will not be published.


*