തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കൂടുതലും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന്. നിയമിച്ചത് കൂടുതലും അധ്യാപകരെ. സ്‌കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുമോയെന്നാണ് ആശങ്ക. ശാസ്ത്രമേള ഉള്‍പ്പെടെ തുടങ്ങാന്‍ ഇരിക്കെയാണ് ചുമതല നല്‍കിയത്. 25,000 ത്തില്‍ അധികം വരുന്ന ബിഎല്‍ഒമാരില്‍ 70 ശതമാനവും അധ്യാപകരെന്ന് സംഘടനകള്‍ പറയുന്നു.
വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അധ്യാപകരെയും ജീവനക്കാരെയുമാണ് ബിഎല്‍ഒമാരായി നിയമിച്ചിട്ടുള്ളത്. രണ്ടാം പാദവാര്‍ഷിക പരീക്ഷ, സമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ശാസ്ത്ര മേളകള്‍, കലാമേളകള്‍ എന്നിവയെല്ലാം നടക്കുന്ന സമയത്താണ് ബിഎല്‍ഒ ഡ്യൂട്ടിക്ക് വേണ്ടി നിയമിച്ചത്. പാഠ ഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കേണ്ട സമയത്താണ് ഈ ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്. ഒരു മാസം വിദ്യാലയത്തില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ ഓരോ ക്ലാസിലും പകരം അധ്യാപകരെ നിയമിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട് – അധ്യാപകര്‍ പറയുന്നു.
എസ്‌ഐആര്‍ ഡ്യൂട്ടി ഉള്ളവര്‍ക്ക് ഒരു മാസം പൂര്‍ണമായും ഡ്യൂട്ടി ലീവ് നല്‍കണം. ഒരു മാസത്തേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കും. അധ്യാപകര്‍ക്ക് പകരം താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചനയുണ്ട്. തല്‍ക്കാലിക അധ്യാപകരെ നിയമിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ആകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി ഫോമുകള്‍ കൈമാറിത്തുടങ്ങി. പ്രമുഖരുടെ വീടുകളില്‍ ജില്ല കലക്ടര്‍മാര്‍ നേരിട്ടെത്തി ഫോം വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്‍ മധുവിന്റെ വീട്ടിലെത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്യൂമറേഷന്‍ ഫോം നല്‍കി. അര്‍ഹരായ എല്ലാവരും വോട്ടര്‍ പട്ടികയില്‍ ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.



Be the first to comment