ബ്രെഡ് വാങ്ങുമ്പോൾ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

തിരക്കു പിടിച്ച ദിവസങ്ങളിൽ ഏറ്റവും എളുപ്പമുള്ള ബ്രേക്ക് ഫാസ്റ്റാണ് ബ്രെഡ്. ബ്രെഡ് ഓംലെറ്റ്, ബ്രെഡ് ടോസ്റ്റ് തുടങ്ങിയ നിരവധി വെറൈറ്റി വിഭവങ്ങൾ പരിക്ഷീക്കാറുണ്ട്. ബ്രെഡിലും പലതരമുണ്ട്. ക്ലാസിക്കൽ ബ്രെഡ് മുതൽ ബ്രൗൺ ബ്രെഡ് വരെ. ബ്രെഡ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ.

പഞ്ചസാര‌

ബ്രെഡ് നിർമിക്കുന്നതിന് യീസ്റ്റ് ആക്ടീവ് ആകാൻ പഞ്ചസാര ഉപയോ​ഗിക്കാറുണ്ട്. അതിനാൽ ബ്രെഡ് വാങ്ങുമ്പോൾ ലേബൽ പ്രത്യേകം ശ്രദ്ധിക്കുക ബ്രെഡിൽ പഞ്ചസാര എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കുക. ചിലർ ബ്രെഡിന്റെ ഈർപ്പം നിലനിർത്തുന്നതിന് പഞ്ചസാര അധികം ചേർക്കാറുണ്ട്.

ഉപ്പ്

പഞ്ചസാര പോലെ തന്നെ ബ്രെഡിൽ അളവിൽ കൂടുതൽ ഉപ്പ് ഉപയോ​ഗിക്കാനും സാധ്യതയുണ്ട്. ഉപ്പ് ഒരു അഡിറ്റീവായി പ്രവർത്തിക്കുന്നു. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ, ഒരു കഷ്ണം ബ്രെഡിൽ 100 മുതൽ 200 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബ്രെഡ് വാങ്ങുന്നതിന് മുൻപ് ലേബൽ പരിശോധിച്ച് ഉപ്പിന്റെ അളവു ഉറപ്പാക്കിയ ശേഷം വാങ്ങുക.

ചേരുവകൾ

ബ്രൗൺ ബ്രെഡ്, ​ഗോതമ്പ് ബ്രെഡ്, മൾട്ടി-​ഗ്രെയിൻ ബ്രെഡ് എന്നിങ്ങനെ പല വെറൈറ്റി ബ്രെഡുകളുണ്ട്. അവ ആരോ​ഗ്യകരവുമാണ്. എന്നാൽ ബ്രെഡ് പാക്കറ്റിന് മുന്നിൽ പറയുന്നതാകണമെന്നില്ല കമ്പനി പിന്നിലെ ലേബലിൽ പറയുക. ബ്രെഡിന്റെ രുചിയും ചെലവും കുറയ്ക്കുന്നത് മറ്റ് ചേരുവകളും ഇവയ്ക്കൊപ്പം ചേർക്കും. അതിനാൽ ലേബൽ നോക്കി ചേരുവകൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം ബ്രെഡ് തെരഞ്ഞെടുക്കുക.

കാലാവധി

എല്ലാ ഭക്ഷണങ്ങൾക്കും ഉപയോഗിക്കാനുള്ള കാലാവധിയുണ്ട്. കാലാവധി കഴിഞ്ഞ ബ്രെഡ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമാണ്. അതുകൊണ്ട് പാക്കിന് പിന്നിലെ കാലാവധി തീയതി കൃത്യമായി പരിശോധിക്കണം.

പ്രിസർവേറ്റീവുകൾ

ബ്രെഡ് ഫ്രഷ് ആയിരിക്കാൻ മിക്ക കമ്പനികളും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ഉപയോ​ഗിക്കും. ഇതാണ് ബ്രെഡിന്റെ രുചിക്ക് പിന്നിൽ. എന്നാൽ അഡിറ്റീവുകൾ ചേർന്ന ബ്രെഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

ഫൈബർ

ബ്രെഡ് നിർമാണത്തിൽ പ്രോസസിങ് സമയത്ത് നാരുകൾ വലിയ തോതിൽ നഷ്ടമാകാൻ സാധ്യതയുണ്ട്. എന്നാൽ നാരുകൾ നിലനിർത്തിയും ബ്രെഡ് നിർമിക്കാം. അത്തരം ബ്രെഡുകൾ ലേബൽ നോക്കി പരിശോധിച്ച ശേഷം വാങ്ങിക്കാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*