ഉറക്കത്തിനിടെ പേടി സ്വപ്നങ്ങള്‍, മാനസികാരോഗ്യം തകരാറിലാകുന്നതിന്‍റെ സൂചനയോ?

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. അതിൽ നല്ലതും മോശവും പേടിപ്പിക്കുന്നതുമൊക്കെ ഉണ്ടാവും. ചിലതൊക്കെ ഓർമയിൽ തെളിഞ്ഞു നില്‍ക്കും, മറ്റ് ചിലത് എത്ര ശ്രമിച്ചാലും ഓർത്തെടുക്കാൻ കഴിയില്ല.

എന്നാൽ ഉറക്കത്തിനിടെയുള്ള സ്വപ്നം കാഴ്ച അമിതമാകുന്നത് മാനസികാരോ​ഗ്യം തകരാറിലാകുന്നതിന്റെ ലക്ഷണമാണെന്നാണഅ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, അമിതമായി സ്വപ്നം കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുകയും പകലുമുഴുവൻ ക്ഷീണം തോന്നുകയും ചെയ്യും.

അമിതമായി സ്വപ്നം കാണുന്നതിന് പിന്നിലെ കാരണങ്ങള്‍

  • ഉയർന്ന തോതിലുള്ള മാനസിക സമ്മർദമാകാം അമിതമായി സ്വപ്നം കാണലിന് പിന്നിലെ പ്രധാന കാരണം. അമിത ഉത്‌കണ്‌ഠ ഉള്ളവര്‍ പേടിസ്വപ്നങ്ങള്‍ സ്വപ്നം കാണുന്നത് പതിവാണ്. ശ്വസന വ്യായാമങ്ങളും യോ​ഗയും മെഡിറ്റേഷനുമൊക്കെ ചെയ്തു സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നത് സ്വപ്നം കാണലിന്റെ തീവ്രത കുറയ്ക്കും.
  • ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിനെ സ്വാധീനിക്കാറുണ്ട്. പോഷകക്കുറവ്‌, ഉറക്കരീതിയിലെ മാറ്റം, അമിതമായ കഫീൻ ഉപയോ​ഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയ്ക്കും. സ്ഥിരമായി വ്യായാമം ശീലമാക്കുന്നത് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും എന്നും കൃത്യസമയത്ത് ഉറങ്ങുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കും.
  • മുന്‍പ് നേരിട്ട മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്‌നങ്ങളുമൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നത്തിൽ പ്രതിഫലിച്ചേക്കാം. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ ഉറങ്ങുമ്പോള്‍ ഉപബോധ മനസ് പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാൻ കാരണണാകും.
  • സ്ലീപ്‌ അപ്‌നിയ, നാർകോലെപ്‌സി, റെസ്റ്റലസ്‌ ലെഗ്‌ സിൻഡ്രോം തുടങ്ങിയ ഉറക്കത്തകരാറുകളും അമിതമായി സ്വപ്‌നം കാണാൻ കാരണമായേക്കാം.
  • ചില മരുന്നുകൾ കഴിക്കുന്നതും ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. വിഷാദത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റുകൾ ഇത്തരത്തിൽ ഉറക്കത്തെ ബാധിക്കാറുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*